കോഹ്‍ലി കൗണ്ടിയില്‍ കളിക്കുക ആര്‍ക്കെന്നതില്‍ അവ്യക്തത, സറേ മുന്‍ പന്തിയില്‍

കൗണ്ടി ടീമുകളുമായി കരാറിലൊന്നും ഏര്‍പ്പെട്ടില്ലെങ്കിലും താന്‍ ഈ വര്‍ഷം ഇംഗ്ലണ്ട് ടൂറിനു മുമ്പ് കൗണ്ടി കളിക്കുവാന്‍ തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കി വിരാട് കോഹ്‍ലി. കഴിഞ്ഞ ഇംഗ്ലണ്ട് ടൂറില്‍ കോഹ്‍ലിയുടെ റെക്കോര്‍ഡ് പരിതാപകരമായിരുന്നു. അതിനാല്‍ തന്നെ ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തുവാനുള്ള ശ്രമവുമായാണ് കോഹ്‍ലി ഇംഗ്ലണ്ട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനായി കൗണ്ടി കളിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

സറേ ഡയറക്ടര്‍ അലെക് സ്റ്റുവര്‍ട് താരത്തിന്റെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്. ജൂലൈയില്‍ ആണ് ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂര്‍ ആരംഭിക്കുന്നത്. അതിനാല്‍ തന്നെ ജൂണ‍് മാസത്തിലാവും ചില മത്സരങ്ങള്‍ക്കായി വിരാട് കോഹ്‍ലി കൗണ്ടി കളിക്കാനെത്തുക. കൗണ്ടിയില്‍ കളിക്കുന്നത് തന്റെ കളി മെച്ചപ്പെടുത്തുമെന്നാണ് വിരാട് കോഹ്‍ലി പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപതിവ് തെറ്റിച്ച് പഞ്ചാബ്, ബാറ്റിംഗ് തിരഞ്ഞെടുത്തു
Next articleഗെയിലടിയില്‍ വാടി റഷീദ് ഖാന്‍