Kohli

ഐസിസിയുടെ ടോപ്പ് 20 ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ നിന്ന് വിരാട് കോഹ്ലി പുറത്തായി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഐസിസി പുരുഷന്മാരുടെ ടോപ്പ് 20 ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ നിന്ന് പുറത്തായി. 2014 ഡിസംബറിന് ശേഷം ഇതാദ്യമായാണ് കോഹ്ലി 20ന് താഴെ പോകുന്നത്. ന്യൂസിലൻഡിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയിലെ കോഹ്‌ലിയുടെ മോശം പ്രകടനമാണ് ഈ വീഴ്ചക്ക് കാരണം. ന്യൂസിലൻഡിന് എതിരെ കോഹ്ലി 93 റൺസ് മാത്രമാണ് ആകെ നേടിയത്.

Kohli

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തും ന്യൂസിലൻഡ് ഓൾറൗണ്ടർ ഡാരിൽ മിച്ചലും ഗണ്യമായ മുന്നേറ്റം നടത്തി. മൂന്നാം ടെസ്റ്റിലെ 60, 64 സ്‌കോറുകൾ പന്തിൻ്റെ സ്‌കോറുകൾ അഞ്ച് സ്ഥാനങ്ങൾ കയറി ആറാം സ്ഥാനത്തെത്തിച്ചു. മിച്ചൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.

ശുഭ്മാൻ ഗിൽ 20-ൽ നിന്ന് 16-ാം സ്ഥാനത്തേക്ക് ഉയർന്നു. പ്ലെയർ ഓഫ് ദി സീരീസ് ആയ വിൽ യംഗ് 29 സ്ഥാനങ്ങൾ കയറി 550 റേറ്റിംഗ് പോയിൻ്റുമായി തൻ്റെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനമായ 44-ാം സ്ഥാനത്തെത്തി.

Exit mobile version