ഇനിയുള്ള പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ താരങ്ങളോടും സംസാരിക്കണം – വിരാട് കോഹ്‍ലി

ബയോ ബബിളുകളിലെ ജീവിതത്തിലൂടെ കടന്ന പോകുന്ന കായിക താരങ്ങള്‍ക്ക് ആവശ്യമുള്ള വിശ്രമം ലഭിയ്ക്കുന്ന തരത്തിലായിരിക്കണം എന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഷെഡ്യൂളിംഗ് താരങ്ങളുടെ കൈയ്യിലുള്ള സംഭവം അല്ലെന്നും വര്‍ക്ക് ലോഡും ബയോ ബബിളുകളിലെ മാനസിക നിലകളും പരിഗണിച്ചാവണം ഈ തീരുമാനം എന്നും വിരാട് കോഹ്‍ലി പറഞ്ഞു.

ശാരീരികമായ സാഹചര്യം മാത്രമല്ല പുതിയ അന്തരീക്ഷത്തില്‍ താരങ്ങളുടെ മാനസിക നിലയും വലിയ ഘടകമാണെന്നും താരങ്ങളോട് ഇടയ്ക്കിടയ്ക്ക് ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതാണെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. ഭാവിയില്‍ എന്താകും നിയന്ത്രണങ്ങള്‍ വരുന്നതെന്നോ എത്ര കാലം ബയോ ബബിളില്‍ കഴിയേണ്ടി വരുമോ എന്നതില്‍ വലിയ വ്യക്തതയില്ലാത്തതിനാല്‍ പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് മുമ്പ് താരങ്ങളോട് ചോദിക്കേണ്ടത് ഏറെ ആവശ്യമുള്ള കാര്യമാണെന്ന് വിരാട് കോഹ്‍ലി പറഞ്ഞു.

Exit mobile version