Picsart 23 10 23 09 59 55 410

വിരാട് കോഹ്ലിയെ നേരിടാൻ തയ്യാറാണെന്ന് മക്കല്ലം

അവസാന 3 ടെസ്റ്റുകളിൽ വിരാട് കോഹ്ലി തിരിച്ചുവരിക ആണെങ്കിൽ നേരിടാൻ ഇംഗ്ലണ്ട് ടീം തയ്യാറാണ് എന്ന് ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റുകളിൽ കോഹ്ലി കളിച്ചിരുന്നില്ല.

“ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിരാട്. അദ്ദേഹം വന്നാൽ അത് ഇന്ത്യൻ ടീമിനെ മെച്ചപ്പെടുത്തും എന്നതിൽ സംശയമില്ല. ഇന്ത്യയിലെ പ്രതിഭകൾ വളരെ വലുതാണ്. അതിനാൽ ഞങ്ങൾ എതിരിടുന്ന എല്ലാ കളിക്കാരെയും ഞങ്ങൾ ബഹുമാനിക്കുന്നു. ,” ബ്രണ്ടൻ മക്കല്ലം പറഞ്ഞു.

“വിരാടിന്റെ കുടുംബം സുഖമായിരിക്കുന്നു എന്നും എല്ലാം നന്നായിരിക്കുന്നു എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിരാട് തിരിച്ചുവരിക ആണെങ്കിൽ ആ വെല്ലുവിളിയും ഞങ്ങൾ നേരിടും.” മക്കല്ലം പറയുന്നു.

“കോഹ്ലി ഒരു മികച്ച എതിരാളിയാണ്. എനിക്ക് അവനെ നന്നായി അറിയാം, അവനെതിരെ കളിക്കുന്നത് ഞാൻ ആസ്വദിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version