ഫോർബ്‌സ് സമ്പന്നരുടെ പട്ടികയിൽ വിരാട് കോഹ്‌ലി

- Advertisement -

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഫോർബ്‌സ് പുറത്തിറക്കിയ പട്ടികയിൽ 83ആം സ്ഥാനത്താണ് വിരാട് കോഹ്‌ലി.  ഈ ലിസ്റ്റിൽ ഇടം നേടിയ ഏക ഇന്ത്യൻ കായിക താരം കൂടിയാണ് കോഹ്‌ലി.

24 മില്യൺ യു.എസ് ഡോളർ ആണ് കോഹ്‌ലിയുടെ വരുമാനം. അമേരിക്കൻ ബോക്സിങ് ചാമ്പ്യൻ ആയ ഫ്ലോയ്ഡ് മെയ് വെതർ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 285 മില്യൺ യു എസ് ഡോളർ ആണ് താരത്തിന്റെ വരുമാനം.  11 കായിക ഇനങ്ങളിൽ പെട്ട താരങ്ങളാണ് ഈ ലിസ്റ്റിൽ ഇടം പിടിച്ചത്. 100 പേരുള്ള പട്ടികയിൽ  40 പേരും എൻ.ബി.എ ബാസ്കറ്റ്ബാൾ താരങ്ങളാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement