താനോ കോഹ്‍ലിയോ? ആരാണ് ഫിറ്റ്‍നെസ്സില്‍ മുമ്പന്‍, ഹസന്‍ അലി പറയുന്നു

വിരാട് കോഹ്‍ലിയെക്കാള്‍ ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് പാക്കിസ്ഥാന്‍ ബൗളര്‍ ഹസന്‍ അലി. അടുത്തിടെ പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് ക്യാമ്പില്‍ വെച്ച് ഹസന്‍ അലി നേടിയ സ്കോര്‍ 20 പോയിന്റായിരുന്നു. അതേ സമയം വിരാട് കോഹ്‍ലിയുടെ അടുത്തിടെയുള്ള ഏറ്റവും മികച്ച സ്കോര്‍ 19 ആയിരുന്നു. 19.3 വരെ കരിയറില്‍ നേടിയിട്ടുണ്ടെങ്കിലും വിരാടിനെ പിന്തള്ളിയെത്തിയ ഹസന്‍ അലിയെയും താരത്തെയും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും സംവാദങ്ങളും കൊഴുക്കുന്നതിനിടെയാണ് താരം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

ആളുകള്‍ തന്നെയും വിരാടിനെയും ഫിറ്റ്നെസ് സ്കോര്‍ അടിസ്ഥാനമാക്കി താരതമ്യം ചെയ്യുന്നുണ്ടാവാം, പക്ഷേ വിരാട് തന്നെയാണ് മുന്നിലെന്ന് എിക്ക് നിശ്ചയമാണ്. അദ്ദേഹം ലോകോത്തര താരമാണ്, സീനിയറാണ്, ഇതിഹാസമാണ്. അദ്ദേഹത്തിനെതിരെ മത്സരിക്കണമെന്ന ലക്ഷ്യം തനിക്കില്ല എന്നാല്‍ താന്‍ എപ്പോഴും ആരോഗ്യവാനായി ഇരിക്കണമെന്ന ആഗ്രഹം തനിക്കുണ്ട്. കോഹ്‍ലിയെ പോലെ ടെസ്റ്റും കളിക്കക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ഹസന്‍ അലി പറഞ്ഞു.

Exit mobile version