ഏകദിനത്തിലെ ഒന്നാം റാങ്ക് തിരിച്ച് പിടിച്ച് വിരാട് കോഹ്‍ലി

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ മികച്ച ഫോം കോഹ്‍ലിയെ തിരികെ ഏകദിന ഒന്നാം റാങ്കിലേക്ക് എത്തിച്ചു. ന്യൂസിലാണ്ട് പര്യടനത്തിനിടെ തന്റെ 32ാം ഏകദിന ശതകം സ്വന്തമാക്കിയ വിരാട് കോഹ്‍ലി ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലിയേഴ്സിനെയാണ് മറികടന്നത്. ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോഹ്‍ലിയ്ക്ക് പുറമേ രോഹിത് ശര്‍മ്മയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഏഴാം റാങ്കിലാണ് രോഹിത് നിലവില്‍.

മഹേന്ദ്ര സിംഗ് ധോണി 11ാം സ്ഥാനത്തും ശിഖര്‍ ധവാന്‍ 15ാം സ്ഥാനത്തുമാണ് ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം. എബി ഡി വില്ലിയേഴ്സ് രണ്ടാം സ്ഥാനത്തും ഡേവിഡ് വാര്‍ണര്‍ മൂന്നാം സ്ഥാനത്തുമാണ്. പാക്കിസ്ഥാന്റെ ബാബര്‍ അസം നാലാം സ്ഥാനത്തും ക്വിന്റണ്‍ ഡി കോക്ക് അഞ്ചാം സ്ഥാനത്തും നിലകൊള്ളുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപോഗ്ബ തിരിച്ചുവരാൻ ഇനിയും വൈകും
Next articleസെന്റ് തോമസ് തൃശ്ശൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ചാമ്പ്യന്മാർ