Kohlicoach

എന്റെ സ്വപ്നങ്ങള്‍ താങ്കളുടേതായി കണ്ടതിന് നന്ദി, തന്റെ കുട്ടിക്കാലത്തെ കോച്ചിനോട് നന്ദി അറിയിച്ച് വിരാട് കോഹ്‍ലി

തന്റെ കുട്ടിക്കാലത്തെ കോച്ചിനോട് നന്ദി പറഞ്ഞ് വിരാട് കോഹ്‍ലി. ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിന്റെ സമയത്ത് താരം തന്റെ കോച്ചിന്റെ കാൽതൊട്ടു വന്ദിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. ഇപ്പോള്‍ വിരാട് കോഹ്‍ലി തന്റെ കോച്ചിനായി കുറിച്ച വാക്കുകള്‍ ഇതാണ്.

എന്റെ സ്വപ്നങ്ങളെ താങ്കളുടേതായി കണ്ടതിന് നന്ദി. ഞാന്‍ സ്വപ്നം കാണുവാന്‍ ധൈര്യം കാണിച്ച ഒരു കുട്ടിയായിരുന്നുവെങ്കിൽ താങ്കളുടെ വിശ്വാസം ആണ് എന്നെ ഇന്ത്യന്‍ ജേഴ്സി 15 വര്‍ഷത്തോളം അണിയുവാന്‍ സഹായിച്ചതെന്നും കോഹ്‍ലി കുറിച്ചു. രാജ്കുമാര്‍ ശര്‍മ്മയാണ് വിരാട് കോഹ്‍ലിയുടെ ആദ്യകാല കോച്ച്.


ചിലര്‍ക്ക് സ്പോര്‍ട്സ് എന്നും രണ്ടാമതായിരിക്കും, എന്നാൽ തന്നിൽ വിശ്വാസം ആദ്യ ദിവസം മുതൽ അര്‍പ്പിച്ചവരെ ആഘോഷിക്കേണ്ടതിന്റെ ആവശ്യം അത് കൊണ്ട് തന്നെയാണ്. തനിക്ക് കോച്ച് മാത്രമായിരുന്നില്ല രാജ്കുമാര്‍ സാര്‍ എന്നും തന്റെ യാത്രയിലെ ഒരു മെന്റര്‍ കൂടിയായിരുന്നു അദ്ദേഹം എന്നും അതിന് എന്നും നന്ദിയുണ്ടെന്നും കോഹ്‍ലി തന്റഎ ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു.

 

Exit mobile version