Site icon Fanport

കൈക്കൂലി നൽകാത്തതിനാൽ ഒരിക്കൽ തന്നെ ടീമിൽ എടുത്തില്ലെന്ന് വിരാട് കോഹ്‌ലി

തന്റെ അച്ഛൻ കൈക്കൂലി നൽകാത്തതിന്റെ പേരിൽ തന്നെ ഒരിക്കൽ ജൂനിയർ ടീമിൽ എടുത്തിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഡൽഹി ജൂനിയർ ടീമിൽ അവസരത്തിന് ശ്രമിക്കുന്ന സമയത്താണ് തന്റെ പിതാവിനോട് ടീമിൽ എടുക്കാൻ വേണ്ടി പണം ചോദിച്ചതെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

എന്നാൽ തന്റെ പിതാവ് പണം നൽകാൻ തയ്യാറായില്ലെന്നും അതിന്റെ പേരിൽ തനിക്ക് സെലക്ഷൻ ലഭിച്ചില്ലെന്നും വിരാട് കോഹ്‌ലി പറഞ്ഞു. തന്റെ മകന് അർഹതയുടെ പേരിൽ മാത്രം അവസരം നൽകിയാൽ മതിയെന്നും കൈക്കൂലി നൽകിയിട്ട് അവസരം വേണ്ടെന്നും തന്റെ പിതാവ് അവരോട് പറഞ്ഞെന്നും വിരാട് കോഹ്‌ലി വെളിപ്പെടുത്തി.

തനിക്ക് ടീമിൽ സെലക്ഷൻ ലഭിക്കാനുള്ള യോഗ്യത ഉണ്ടായിരുന്നെന്നും എന്നാൽ കൈക്കൂലി നൽകാത്തതിന്റെ പേരിൽ തനിക്ക് സെലക്ഷൻ നഷ്ടപ്പെട്ടെന്നും വിരാട് കോഹ്‌ലി പറഞ്ഞു. അന്ന് തനിക്ക് സെലക്ഷൻ ലഭിക്കാത്തതുകൊണ്ട് താൻ തകർന്നു പോയെന്നും താൻ ഒരുപാട് കരഞ്ഞുവെന്നും വിരാട് കോഹ്‌ലി വെളിപ്പെടുത്തി.

Exit mobile version