Viratkohlirohitsharma

യോ യോ ടെസ്റ്റുകള്‍ പുറത്ത് വിടരുത്!!! വിരാട് കോഹ്‍ലിയുടെ നീക്കത്തിൽ അതൃപ്തിയുമായി ബിസിസിഐ

ഇന്ത്യന്‍ താരങ്ങളോട് യോ യോ ടെസ്റ്റ് സ്കോറുകള്‍ പുറത്ത് വിടരുതെന്ന താക്കീതുമായി ബിസിസിഐ. വിരാട് കോഹ്‍ലി തന്റെ യോ യോ സ്കോര്‍ പങ്കുവെച്ചതിൽ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കര്‍ണ്ണാടകത്തിൽ 5 ദിവസത്തെ ക്യാമ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. വിരാട് കോഹ്‍ലി സോഷ്യൽ മീഡിയയിൽ തന്റെ യോ യോ സ്കോര്‍ പങ്കുവെച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് വാക്കാൽ താക്കീത് നൽകിയെന്നാണ് ലഭിയ്ക്കുന്ന വിവരം.

എസിസി മത്സരത്തിനുള്ള ഫിറ്റ്നെസ്സ് നിലവാരമെന്ന നിലയിൽ യോ യോ ടെസ്റ്റ് താരങ്ങളെല്ലാം ക്യാമ്പിന് മുമ്പായി എടുക്കണെമന്ന നിയമം ബിസിസിഐ വെച്ചിരുന്നു. വിരാട് കോഹ്‍ലി ഇന്‍സ്റ്റാഗ്രാമിലാണ് തന്റെ സ്കോറായ 17.2 എന്നത് പങ്കുവെച്ചത്.

Exit mobile version