കുഞ്ഞിന്റെ ജനനം; വിരാട് കോഹ്‌ലി ഓസ്‌ട്രേലിയൻ പര്യടനത്തിന് ഉണ്ടാവും

2021 ജനുവരി മാസത്തിൽ തന്റെ കുഞ്ഞിന്റെ ജനനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഈ വർഷം അവസാനം നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഉണ്ടാവുമെന്ന് സൂചന നൽകി ബി.സി.സി.ഐ പ്രതിനിധി. കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കയും ജനുവരിയിൽ തങ്ങളുടെ കുഞ്ഞിന്റെ ജന്മം പ്രതീക്ഷിക്കുന്നു എന്ന വാർത്ത പുറത്തുവിട്ടത്.

ഡിസംബർ 3ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നാല് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. നിലവിൽ ഈ വിഷയത്തിൽ വിരാട് കോഹ്‌ലി ബി.സി.സി.ഐയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ബി.സി.സി.ഐ പ്രതിനിധി അറിയിച്ചു. പരമ്പരയുടെ മധ്യത്തിൽ കോഹ്‌ലി ഇന്ത്യയിലേക്ക് തിരിച്ചുവരുമോ എന്ന കാര്യത്തിലും വിരാട് കോഹ്‌ലി ബി.സി.സി.ഐയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.

Exit mobile version