Pakistan India

പാകിസ്താൻ തോറ്റതിൽ സങ്കടം, എന്നാൽ കോഹ്ലിയുടെ ഇന്നിംഗ്സിൽ സന്തോഷം – അക്തർ

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ വിരാട് കോഹ്‌ലി നേടിയ സെഞ്ച്വറിയെ പ്രശംസിച്ച് ശേഷം മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷോയിബ് അക്തർ. 111 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടെ 100 റൺസ് നേടിയ കോഹ്‌ലിയുടെ പുറത്താകാതെയുള്ള പ്രകടനം 42.3 ഓവറിൽ 242 റൺസ് പിന്തുടരാൻ ഇന്ത്യയെ സഹായിച്ചു.

പാകിസ്ഥാൻ തോറ്റെങ്കിലും, ഐസിസി ടൂർണമെന്റുകളിൽ പ്രത്യേകിച്ച് പാകിസ്താൻ ടീമിനെതിരെയുള്ള കോഹ്‌ലിയുടെ ശ്രദ്ധേയമായ സ്ഥിരതയെ അക്തർ പ്രശംസിച്ചു.

“വിരാട് കോഹ്‌ലിയോട് പാകിസ്ഥാനെതിരെ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞാൽ, അദ്ദേഹം പൂർണ്ണമായും തയ്യാറായി വന്ന് ഒരു സെഞ്ച്വറി നേടും. അദ്ദേഹത്തിനെ അഭിനന്ദിക്കുന്നു, അദ്ദേഹം ഒരു സൂപ്പർസ്റ്റാറിനെപ്പോലെയാണ്, അദ്ദേഹം ഒരു വൈറ്റ് ബോൾ റൺ ചേസറാണ്, ആധുനിക കാലത്തെ ഒരു മികച്ച കളിക്കാരനാണ്. അതിൽ യാതൊരു സംശയവുമില്ല.” ഷോയിബ് അക്തർ എക്‌സിലെ ഒരു വീഡിയോയിൽ പറഞ്ഞു.

“കോഹ്ലി 100 സെഞ്ച്വറികളിൽ എത്തും ർന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു. ഇന്നത്തെ കുറ്റമറ്റ ഇന്നിംഗ്‌സിന് അദ്ദേഹം എല്ലാ പ്രശംസയും അർഹിക്കുന്നു,” അക്തർ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Exit mobile version