Picsart 24 01 21 20 01 19 016

വിരാട് കോഹ്ലി ഒരു ജനറേഷനെ മുഴുവൻ ഫിറ്റ്നസിൽ മെച്ചപ്പെടുത്തി എന്ന് ആകാശ് ചോപ്ര

സൂപ്പർ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി തന്റെ രാജ്യത്തിന് വേണ്ടി മത്സരങ്ങൾ ജയിപ്പിക്കുന്നതിന് ഒപ്പം ഒരു തലമുറയെ മുഴുവൻ ഫിറ്റാക്കി മാറ്റുകയും ചെയ്തുവെന്ന് ആകാശ് ചോപ്ര. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയുടെ പ്രധാന പ്രതീക്ഷ കോഹ്ലി ആയിരിക്കും എന്നും ആകാശ് ചോപ്ര പറഞ്ഞു.

“ഒരു കളിക്കാരന്റെ മഹത്വം നിങ്ങൾ വിലയിരുത്തണമെങ്കിൽ, മൂന്നോ നാലോ പാരാമീറ്ററുകൾ ഉണ്ട്. ദീർഘകാലം കളിക്കുന്ന ഒരാളാകണം. അദ്ദേഹത്തിന് 35 വയസ്സുണ്ട്, അദ്ദേഹത്തിന് നാല് വർഷം കൂടി ഇനിയും കളിക്കാൻ കഴിയുമെന്ന് തോന്നുന്നു. കളിയിൽ അവന്റെ സ്വാധീനം എല്ലാവിടെയും കാണാം.” ആകാശ് ചോപ്ര പറഞ്ഞു.

“അവൻ മത്സരങ്ങൾ വിജയിക്കുകയും ഒരു തലമുറയെ മുഴുവൻ ഫിറ്റാക്കി മാറ്റുകയും ചെയ്തു. അദ്ദേഹം വലിയ സ്വാധീനം യുവതാരങ്ങളിൽ ചെലുത്തിയിട്ടുണ്ട്,” ചോപ്ര പറഞ്ഞു.

Exit mobile version