Picsart 23 11 16 10 09 09 926

കിംഗ് കോഹ്ലി 14000 റൺസ് കടന്നു!! അതും റെക്കോർഡ് വേഗത്തിൽ

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന ബാറ്റ്‌സ്മാനായി വിരാട് കോഹ്‌ലി തന്റെ ഇതിഹാസ കരിയറിൽ മറ്റൊരു ശ്രദ്ധേയമായ നേട്ടം കൂടി ചേർത്തു. പാകിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിലാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 287 ഇന്നിംഗ്‌സുകളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. മുൻ റെക്കോർഡ് ഉടമയായ സച്ചിൻ ടെണ്ടുൽക്കറിനെക്കാൽ (350 ഇന്നിംഗ്‌സ്) 63 ഇന്നിങ്സ് കുറവേ കോഹ്ലിക്ക് വേണ്ടി വന്നുള്ളൂ.

കുമാർ സംഗക്കാര (378 ഇന്നിംഗ്‌സ്) ആണ് 14000 റൺസ് കടന്ന മറ്റൊരു ബാറ്റർ‌. കോഹ്‌ലിക്ക് ഈ നാഴികക്കല്ല് എത്താൻ വെറും 16 റൺസ് മാത്രമേ ഇന്ന് ആവശ്യമുണ്ടായിരുന്നുള്ളൂ. ഹാരിസ് റൗഫിന്റെ പന്തിൽ ബൗണ്ടറി നേടിയാണ് അദ്ദേഹം ആ നാഴികക്കല്ലിൽ എത്തിയത്.

Exit mobile version