ഹൈദ്രാബാദിനെതിരെ തന്റെ പ്രകടനം വിരാട് ഭായിയെ സന്തോഷവാനാക്കി: സര്‍ഫ്രാസ് ഖാന്‍

- Advertisement -

ഐപിഎല്‍ 2018ല്‍ മോശം ഫോം തുടര്‍ന്ന സര്‍ഫ്രാസ് ഖാന്‍ താന്‍ സണ്‍റൈസേഴ്സ് ഹൈദ്രബാദിനെതിരെ നേടിയ 8 ബോള്‍ 22 റണ്‍സില്‍ വിരാട് കോഹ്‍ലിയ്ക്ക് ഏറെ സന്തോഷമുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് താരം. ഐപിഎല്‍ 2018ലേക്കുള്ള ബാംഗ്ലൂര്‍ ടീമില്‍ ഫ്രാഞ്ചൈസി നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളായിരുന്നു സര്‍ഫ്രാസ്. എന്നാല്‍ വെറും 51 റണ്‍സാണ് സര്‍ഫ്രാസ് അവസരങ്ങള്‍ ലഭിച്ചപ്പോള്‍ നേടിയത്. ഇതില്‍ സണ്‍റൈസേഴ്സിനെതിരെ നേടിയ 22 റണ്‍സും ഉള്‍പ്പെടും. ടീമില്‍ സ്ഥിരം സ്ഥാനം നേടുവാനും താരത്തിനു ഒരിക്കലും കഴിഞ്ഞില്ല.

ഐപിഎലില്‍ കളിച്ച മറ്റു യുവ താരങ്ങള്‍ ഇന്ത്യ എയ്ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോള്‍ സര്‍ഫ്രാസ് തന്റെ ഫിറ്റ്‍നെസില്‍ ശ്രദ്ധയൂന്നുവാനാണ് തീരൂമാനിച്ചിരിക്കുന്നത്. അതിനു വേണ്ട തയ്യാറെടുപ്പുകളെല്ലാം ആര്‍സിബി ഫിസിയോ തയ്യാറാക്കിയിട്ടുണ്ട്. ഡയറ്റും ട്രെയിനിംഗ് ചാര്‍ട്ടും പാലിച്ച് തന്റെ മികച്ച ഫിറ്റ്നെസ് നേടുകയെന്നാണ് ഇപ്പോളത്തെ ലക്ഷ്യം.

എബിഡി റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച വാര്‍ത്ത ഏറെ സങ്കടമുണ്ടായിക്കിയെന്നും സര്‍ഫ്രാസ് പറഞ്ഞു. പല ഷോട്ടുകളും ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചിരുന്നു. ഇനി ഐപിഎല്‍ കളിക്കുമോ എന്ന് താരം വ്യക്തമാക്കാത്തത് ഫ്രാഞ്ചൈസിയ്ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement