വിനു മങ്കാദ് ട്രോഫി: കേരളത്തിനു 113 റണ്‍സ് വിജയം

ഹൈദ്രാബാദ്: ഗോവയ്ക്കെതിരെയുള്ള U-19 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു വമ്പന്‍ ജയം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളം 50 ഓവറില്‍ 325 റണ്‍സ് നേടുകയായിരുന്നു. രോഹന്‍ എസ് കുന്നുമലും (162) ഡാരില്‍ എസ് ഫെരാരിയോയും (101 നോട്ടൗട്ട്) നേടിയ ശതകങ്ങളുടെ പിന്‍ബലത്തിലാണ് കേരളം കൂറ്റന്‍ സ്കോറിലേക്ക് എത്തിയത്. 9 ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചുവെങ്കിലും കേരള ബാറ്റ്സ്മാന്റമാരെ പിടിച്ചു കെട്ടാനായില്ല.

കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്ന സമ്മര്‍ദ്ധത്തില്‍ ഗോവന്‍ നിര തകര്‍ന്നടിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍ ദീപ്‍രാജ് ഗൗങ്ങര്‍ മാത്രം സെഞ്ച്വറി (102) അടിച്ചു പിടിച്ചു നിന്നു. കേരളത്തിനു വേണ്ടി അഖില്‍ അനില്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫും അതുല്‍ രവീന്ദ്രനും രണ്ടു വിക്കറ്റ് വീതം നേടി. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്.

ഒക്ടോബര്‍ 9നു തമിഴ്നാടുമായാണ് കേരളത്തിന്റെ അടുത്ത മത്സരം