ഇന്ത്യയെ അപമാനിച്ച് മിയാൻദാദ്, മറുപടിയുമായി കാംബ്ലി

ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻ പാക് ക്യാപ്റ്റൻ ജാവേദ് മിയാൻദാദ് രംഗത്ത് വന്നിരുന്നു. ഇന്ത്യയെ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഒറ്റപ്പെടുത്തണമെന്നും ഇന്ത്യ ക്രിക്കറ്റ് കളിക്കാൻ സേഫല്ല എന്നുമായിരുന്നു മിയാൻദാദിന്റെ പ്രതികരണം. ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി രംഗത്തെത്തി.

മിയാൻദാദ് സ്വന്തം കഴിവ് കേട് മനസിലാക്കാതെ മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്ന പരിപാടി റിട്ടയർമെന്റിന് ശേഷവും തുടരുകയാണ്. ഞ‌ങ്ങളുടെ രാജ്യം സുരക്ഷിതമാണ്. ഈ രാജ്യത്ത് എത്തുന്ന വിദേശ രാജ്യങ്ങള്‍ക്ക് ഏറ്റവും മികച്ച സുരക്ഷയാണ് ഞങ്ങള്‍ നല്‍കുന്നത്. നിങ്ങളുടെ രാജ്യത്തേക്ക് എത്ര രാജ്യങ്ങള്‍ വരാന്‍ തയാറാവുന്നു എന്ന് നിങ്ങള്‍ ആദ്യം പോയി പരിശോധിക്കൂ എന്നും വിനോദ് കാംബ്ലി കൂട്ടിച്ചേർത്തു.

Exit mobile version