വൈക്കിംഗ്സിനു വിജയമില്ല, ധാക്കയെ വിജയത്തിലേക്ക് നയിച്ചത് എവിന്‍ ലൂയിസ്

- Advertisement -

അനാമുള്‍ ഹക്കിന്റെയും ലൂക്ക് റോഞ്ചിയുടെയും ബാറ്റിംഗിനു മറുപടിയായി എവിന്‍ ലൂയിസും ജോ ഡെന്‍ലിയും ബാറ്റ് വീശിയപ്പോള്‍ ധാക്ക ഡൈനാമൈറ്റ്സിനു 7 വിക്കറ്റ് വിജയം. 188 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ധാക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഷാഹിദ് അഫ്രീദിയെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോ ഡെന്‍ലിയോടൊപ്പം എവിന്‍ ലൂയിസ് ആഞ്ഞടിച്ചപ്പോള്‍ ധാക്ക മികച്ച നിലയിലേക്ക് മുന്നേറി. 31 പന്തില്‍ നിന്നാണ് എവിന്‍ ലൂയിസ് 75 റണ്‍സ് നേടിയത്. 9 സിക്സര്‍ അടങ്ങിയ ഇന്നിംഗ്സില്‍ 3 ബൗണ്ടറിയും താരം നേടി. ലൂയിസ് പുറത്താകുമ്പോള്‍ 118 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ധാക്ക നേടിയത്.

ജോ ഡെന്‍ലിയും(44) മികച്ച ബാറ്റിംഗ് പ്രകടനവുമായി ലൂയിസിനു മികച്ച പിന്തുണയേകി. ഇരുവരും പുറത്തായ ശേഷം കാമറൂണ്‍ ഡെല്‍പോര്‍ട്ടിന്റെ ബാറ്റിംഗാണ് ടീമിനു വിജയം കൈവരിക്കാന്‍ സഹായകരമായത്. 24 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ ഡെല്‍പോര്‍ട്ടിന പിന്തുണയായി ഷാകിബ് 22 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു. നിര്‍ണ്ണായകമായ 67 റണ്‍സാണ് ഡെല്‍പോര്‍ട്ട്-ഷാകിബ് സഖ്യം നാലാം വിക്കറ്റില്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement