
ഫോഴ്സ് ഇന്ത്യയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് വിജയ് മല്യം. എന്നാല്‍ ടീമിന്റെ ഷെയര്‍ ഹോള്‍ഡര്‍, ടീം പ്രിന്‍സിപ്പള്‍ എന്നീ സ്ഥാനങ്ങളില്‍ മല്യ തന്നെ തുടരും. 2007ല്‍ സ്പൈകെര് ടീം വാങ്ങിയ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായിരുന്ന വിജയ് മല്യ പിന്നീട് ടീമിനെ ഫോഴ്സ് ഇന്ത്യ എന്ന് നാമകരണം ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളില്‍ കണ്സ്ട്രക്ടേര്സ് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടിയ ടീമാണ് ഫോഴ്സ് ഇന്ത്യ.
നിലവില്‍ ഈ സീസണില്‍ 26 പോയിന്റുമായി ആറാം സ്ഥാനത്താണ് ഫോഴ്സ് ഇന്ത്യ. അസര്‍ബൈജാനില്‍ ടീമിന്റെ ഡ്രൈവര്‍ സെര്‍ജിയോ പെരേസ് പോഡിയത്തില്‍ ഫിനിഷ് ചെയ്തിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial