കേരളത്തിനോടാണോ കളി!! വിഷ്ണുവിന്റെ സെഞ്ച്വറി, 174 റൺസിന്റെ അപരാജിത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ മഹാരാഷ്ട്രയെ വീഴ്ത്തി

Img 20211211 175934

വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയ്ക്ക് എതിരെ കേരളത്തിന് 4 വിക്കറ്റിന്റെ ഗംഭീര വിജയം. ഇന്ന് 292 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കേരളം ഒരു ഘട്ടത്തിൽ 120-6 എന്ന നിലയിൽ പരുങ്ങലിലായിരുന്നു. അവിടെ നിന്ന് ഏഴാം വിക്കറ്റിൽ വിഷ്ണു വിനോദും സിജോമോൻ ജോസഫും ചേർന്ന് നടത്തിയ പോരാട്ടമാണ് കേരളത്തിന് വിജയം നൽകിയത്. സിജോമോൻ പുറത്താകാതെ 70 പന്തിൽ 71 റൺസ് നേടി. വിഷ്ണു വിനോദ് 82 പന്തിൽ 100 റൺസും. 2 സിക്സും എട്ടു ഫോറും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിങ്സ്.

തുടക്കത്തിൽ 35-4 എന്ന നിലയിൽ പതറിയ കേരളത്തെ 44 റൺസ് എടുത്ത ജലജ് സക്സേനയും 42 റൺസ് എടുത്ത സഞ്ജുവും ചേർന്നാണ് കരകയറ്റിയത്. അതിനു ശേഷമായിരുന്നു അപരാജിത ഏഴാം വിക്കറ്റ്കൂട്ടുകെട്ട്.

ഇന്ന് ആദ്യ ബാറ്റു ചെയ്ത മഹാരാഷ്ട്ര 8 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് എടുത്തു. ക്യാപ്റ്റൻ റുതുരാജിന്റെ സെഞ്ച്വറി ആണ് മഹാരാഷ്ട്രക്ക് കരുത്തായത്. റുതുരാജ് 129 പന്തിൽ നിന്ന് 124 റൺസ് എടുത്തു. വിജയ് ഹസാരെയിൽ റുതുരാജിന്റെ തുടർച്ചയായ മൂന്നാം സെഞ്ച്വറി ആണിത്. 99 റൺസ് എടുത്ത് പുറത്തായ തൃപാതിയും റുതുരാജിന് പിന്തുണ നൽകി.

കേരളത്തിനായി നിധീഷ് 49 റൺസിന് 5 വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി 2 വിക്കറ്റും വിശഷ്വർ ഒരു വിക്കറ്റും വീഴ്ത്തി.

Previous articleകേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന് മേൽ തുപ്പിയ സംഭവത്തിലെ പരാതി തള്ളി
Next articleആഷസ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിന് വമ്പൻ പിഴ