തുടർച്ചയായ മൂന്നാം മത്സരത്തിലും റുതുരാജിന് സെഞ്ച്വറി, കേരളത്തിന് 292 റൺസ് വിജയ ലക്ഷ്യം

വിജയ ഹസാരെ ട്രോഫിയ മഹാരാഷ്ട്രയ്ക്ക് എതിരെ കേരളത്തിന് 292 റൺസ് വിജയ ലക്ഷ്യം. ഇന്ന് ആദ്യ ബാറ്റു ചെയ്ത മഹാരാഷ്ട്ര 8 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് എടുത്തു. ക്യാപ്റ്റൻ റുതുരാജിന്റെ സെഞ്ച്വറി ആണ് മഹാരാഷ്ട്രക്ക് കരുത്തായത്. റുതുരാജ് 129 പന്തിൽ നിന്ന് 124 റൺസ് എടുത്തു. വിജയ് ഹസാരെയിൽ റുതുരാജിന്റെ തുടർച്ചയായ മൂന്നാം സെഞ്ച്വറി ആണിത്. 99 റൺസ് എടുത്ത് പുറത്തായ തൃപാതിയും റുതുരാജിന് പിന്തുണ നൽകി.

കേരളത്തിനായി നിധീഷ് 49 റൺസിന് 5 വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി 2 വിക്കറ്റും വിശഷ്വർ ഒരു വിക്കറ്റും വീഴ്ത്തി.

Exit mobile version