സൗരഭ് തിവാരിയ്ക്കും ഇഷാങ്ക് ജഗ്ഗിയ്ക്കും ശതകം, രണ്ടാം ജയം സ്വന്തമാക്കി ധോണിയുടെ ജാര്‍ഖണ്ഡ്

- Advertisement -

സര്‍വീസസ്സിനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി ജാര്‍ഖണ്ഡ്. 277 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ജാര്‍ഖണ്ഡ് 46.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിദയം സ്വന്തമാക്കുകയായിരുന്നു. സൗരഭ് തിവാരി, ഇഷാങ്ക് ജഗ്ഗി കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയ 224 റണ്‍സാണ് ജാര്‍ഖണ്ഡിനു വിജയം സമ്മാനിച്ചത്. ജഗ്ഗി 116 റണ്‍സും സൗരഭ് തിവാരി 102 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടി. ശംഷേര്‍ യാദവ്(54*), ഗൗരവ് കോച്ചാര്‍(50), നകുല്‍ വര്‍മ്മ(48), രാഹുല്‍ സിംഗ്(40) എന്നിവരാണ് സര്‍വീസസ്സിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. ജാര്‍ഖണ്ഡിനു വേണ്ടി ഷാഹ്ബാസ് നദീം മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരങ്ങളില്‍ ത്രിപുര ഉത്തര്‍പ്രദേശിനെയും മഹാരാഷ്ട്ര ഡല്‍ഹിയെയും തമിഴ്നാട് ഹിമാച്ചല്‍ പ്രദേശിനെയും പരാജയപ്പെടുത്തി. ഡല്‍ഹിയ്ക്കെതിരെ മഹാരാഷ്ട്ര 195 റണ്‍സ് വിജയമാണ് സ്വന്തമാക്കിയത്. ഗ്രൂപ്പ് എ മത്സരങ്ങളില്‍ ഒഡീഷ ആസമിനെ തോല്പിച്ചപ്പോള്‍ ബറോഡയും വിദര്‍ഭയും വിജയം സ്വന്തമാക്കി. ഗ്രൂപ്പ് സിയില്‍ നിന്ന് ബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവരും വിജയികളായി. ചത്തീസ്ഗഢ്, കര്‍ണ്ണാടക എന്നിവരാണ് ജാര്‍ഖണ്ഡിനു പുറമേ ഗ്രൂപ്പ് ഡിയില്‍ നിന്ന് വിജയം കൈവരിച്ചത്.

Advertisement