Site icon Fanport

വിജയ് ഹസാരെയിൽ തമിഴ്നാടും ഛത്തീസ്ഗഡും സെമിയിൽ, മുംബൈ പുറത്ത്

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനൽ ഉറപ്പിച്ച് തമിഴ്നാടും ഛത്തീസ്ഗഡും. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മഴ മൂലം പൂർത്തിയാക്കാൻ കഴിയാതെ പോയതോടെയാണ് ഇരു ടീമുകളും സെമി ഉറപ്പിച്ചത്. ഇതോടെ പഞ്ചാബും മുംബൈയും സെമി ഫൈനൽ കാണാതെ പുറത്തായി.

ലീഗ് ഘട്ടത്തിൽ കൂടുതൽ വിജയിച്ചതാണ് തമിഴ്നാടിനും ഛത്തിസ്ഗഡിനും തുണയായത്.  ഗ്രൂപ്പ് ഘട്ടത്തിൽ തമിഴ്നാട് കളിച്ച 9 മത്സരങ്ങളും തമിഴ്നാട് ജയിച്ചിരുന്നു. ഛത്തീസ്ഗഡ് ആവട്ടെ കളിച്ച 9 മത്സരങ്ങളിൽ അഞ്ചും ജയിച്ചിരുന്നു. സെമി ഫൈനലിൽ തമിഴ്നാട് ഗുജറാത്തിനെയും കർണാടക ഛത്തിസ്ഗഡിനെയും നേരിടും.  ഒക്ടോബർ 23നാണ് സെമി ഫൈനൽ മത്സരം.

ഛത്തീസ്ഗഡിനെതിരെ 195 റൺസ് ലക്‌ഷ്യം വെച്ച് ബാറ്റ് ചെയ്യാൻ ഇറങ്ങിയ മുംബൈ 11.3 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 95 റൺസ് നേടി ജയത്തിലേക്ക് കുതിക്കെവയാണ് മുംബൈക്ക് മഴ വില്ലനായത്.

Exit mobile version