വിജയ് ഹസാരെയിൽ കേരളത്തിന് തോൽവി

- Advertisement -

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി. സൗരാഷ്ട്രയാണ് കേരളത്തെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചത്. സൗരാഷ്ട്ര നിരയിൽ 92 റൺസുമായി പുറത്താവാതെ നിന്ന വാസവധയുടെ പ്രകടനമാണ് കേരളത്തിന് വിജയം നിഷേധിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം വിനൂപ് മനോഹരന്റെയും വിഷ്ണു വിനോദിന്റെയും ബാറ്റിംഗ് മികവിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 186 റൺസാണ് നേടിയത്. മഴ കാരണം മത്സരം 34 ഓവറാക്കി ചുരുക്കിയിരുന്നു. വിഷ്ണു വിനോദ് 41 റൺസും വിനൂപ് മനോഹരൻ 47 റൺസുമെടുത്താണ് പുറത്തായത്.

തുടർന്ന് ബാറ്റ് ചെയ്ത സൗരാഷ്ട്ര രണ്ട് പന്ത് ബാക്കി നിൽക്കെ ജയം സ്വന്തമാക്കുകയായിരുന്നു.  സൗരാഷ്ട്രക്ക് വേണ്ടി 92 റൺസ് എടുത്ത് പുറത്താവാതെ നിന്ന വാസവധയുടെ പ്രകടനവും 30 റൺസ് എടുത്ത പ്രേരക് മങ്കദിന്റെ പ്രകടനവും 31 റൺസ് യൂദത്ത ദേശായിയുടെ പ്രകടനവും അവരെ വിജയത്തിലെത്തിക്കുകയായിരുന്നു.

കേരള ബൗളർമാർ ആദ്യ ഓവറുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൗരാഷ്ട്ര ഒരു ഘട്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 25 റൺസും മറ്റൊരു ഘട്ടത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിൽ ആയിരുന്നെങ്കിലും വാസവധയുടെ പ്രകടനം കേരളത്തിന്റെ വിജയ പ്രതീക്ഷകളെ തല്ലിത്തകർക്കുകയായിരിന്നു. കേരളത്തിന് വേണ്ടി സന്ദീപ് വാര്യരും ബേസിൽ തമ്പിയും ആസിഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement