Site icon Fanport

പ്രശാന്ത് ചോപ്ര 99 നോട്ടൗട്ട്! 5 വിക്കറ്റ് ജയവുമായി ഹിമാചൽ വിജയ് ഹസാരെ സെമിയിൽ

വിജയ് ഹസാരെ ക്വാർട്ടർ ഫൈനലിൽ ഉത്തര പ്രദേശിനെ തോൽപ്പിച്ച് കൊണ്ട് ഹിമാചൽ പ്രദേശ് സെമി ഫൈനലിലേക്ക് മുന്നേറി. അഞ്ചു വിക്കറ്റിനായിരുന്നു ഹിമാചലിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ഉത്തർപ്രദേശിന് 207 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ‌. 76 റൺസ് എടുത്ത റിങ്കു സിങ് ആയിരുന്നു ഉത്തരപ്രദേശിന്റെ ടോപ് സ്കോറർ. 46 റൺസ് എടുത്ത ഭുവനേശ് കുമാറും ഉത്തർ പ്രദേശിനായി തിളങ്ങി‌.

രണ്ടാമത് ബാറ്റുചെയ്ത ഹിമാചൽ അനായസം വിജയം കണ്ടു. 99 റൺസ് എടുത്ത പ്രശാന്ത് ചോപ്രയും 58 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഗങ്തയും ഹിമാചൽ വിജയം എളുപ്പമാക്കി.

Exit mobile version