താരങ്ങളുടെ രജിസ്ട്രേഷന്‍ ബിസിസിഐ അംഗീകരിച്ചിരുന്നു: പുതുച്ചേരി

ബിസിസിഐ കഴിഞ്ഞ ദിവസം വിലക്കിയ താരങ്ങളെ എല്ലാം തന്നെ മുമ്പ് ബോര്‍ഡ് അംഗീകരിച്ചതാണെന്ന വാദവുമായി പുതുച്ചേരി ക്രിക്കറ്റ് അസോസ്സിയേഷന്‍. ഉത്തരാഖണ്ഡുമായുള്ള ടീമിന്റെ വിജയ് ഹസാരെ ട്രോഫി മത്സരത്തിനു തൊട്ടുമുമ്പാണ് മലയാളി താരം നിഖിലേഷ് സുരേന്ദ്രന്‍ ഉള്‍പ്പെടെ 8 താരങ്ങളെ സാധുതയുള്ള രേഖകളില്ലാത്തതിനാല്‍ ബിസിസിഐ രജിസ്ട്രേഷന്‍ റദ്ദാക്കിയത്.

ഇതില്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് പുതുച്ചേരി(കാപ്) തെറ്റ് ചെയ്തിട്ടില്ലെന്നും നേരത്തെ തന്നെ ബിസിസിഐ ഓഗസ്റ്റ് 31 2018 എന്ന തീയ്യതി അനുവദിച്ച് തന്നിരുന്നതാണെന്നുമാണ് അസോസ്സിയേഷന്റെ വാദം. ഈ വര്‍ഷം ഓഗസ്റ്റില്‍ മാത്രമാണ് പുതുച്ചേരിയെ ബിസിസിഐ അംഗമായി കണക്കാക്കിയത്. അതിനാല്‍ തന്നെയാണ് ഓഗസറ്റ് 31 2018 തീയ്യതിയായി നിശ്ചയിച്ച് ഇവിടെ ജോലി ചെയ്യുന്നതോ കോളേജില്‍ ചേര്‍ന്ന താരങ്ങളോടോ ട്രയല്‍സിനു വരുവാന്‍ ആവശ്യപ്പട്ടത്. ഇത് ബിസിസിഐ അംഗീകരിച്ചതുമാണ്.

എന്നാല്‍ ഇപ്പോള്‍ പുതുച്ചേരി ടീം ശക്തരായതോടെയാണ് ചില പുതിയ സംസ്ഥാനങ്ങള്‍ ഓഗസ്റ്റ് 31, 2017 കട്ട് ഓഫ് തീയ്യതിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വന്നത്. ഇപ്പോള്‍ രജിസ്ട്രേഷന്‍ റദ്ദാക്കിയ താരങ്ങള്‍ക്കെല്ലാം തന്നെ തങ്ങളുടെ ബി ടീമില്‍ കളിക്കുമെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.