സമനില പിടിച്ചെടുത്ത ആവേശത്തില്‍ കേരളം നാളെ ഹിമാച്ചലിനെ നേരിടും

ഇഴങ്ങ് നീങ്ങിയ ബാറ്റിംഗ് പ്രകടനം. ശതകവുമായി ജലജ് സക്സേന. മികച്ച രീതിയില്‍ ബൗളിംഗ് പുറത്തെടുത്തുവെങ്കിലും മനോജ് തിവാരി മത്സരം തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍. ഒടുവില്‍ ഏവരെയും ഞെട്ടിച്ച് മത്സരം സമനിലയിലാക്കി കേരളം. കൈവിട്ടുവെന്ന് കരുതിയ മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റ് സ്വന്തമാക്കിയ ആവേശത്തിലാവും കേരളം നാളെ വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനെ നേരിടുക.

ഹിമാച്ചല്‍ പ്രദേശ് തങ്ങളുടെ ആദ്യ മത്സരത്തില്‍ ത്രിപുരയ്ക്കെതിരെ ജയം സ്വന്തമാക്കിയിരുന്നു. കേരളത്തിന്റെ ആദ്യ മത്സരം നടന്ന നാദൗനിലെ അടല്‍ ബിഹാരി വാജ്പേ സ്റ്റേഡിയത്തിലാണ് ഈ മത്സരവും നടക്കുക. ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ് ഹിമാച്ചല്‍. 4 പോയിന്റുള്ള ഹിമാച്ചലിനു തൊട്ടു പിന്നിലായി രണ്ട് പോയിന്റോട് കേരളം നാലാം സ്ഥാനത്താണ്.

8 പോയിന്റ് വീതമുള്ള മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് പോയിന്റ് പട്ടികയില്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമത് നില്‍ക്കുന്നത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറുക എന്ന ലക്ഷ്യത്തോടെയാവും ഇരു ടീമുകളും നാളത്തെ മത്സരത്തിനിറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version