വിജയ് ഹസാരെ: കേരളത്തിന്റെ ആദ്യ മത്സരം ബംഗാളിനെതിരെ

Pic Courtesy : Kerala Cricket Association

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരം ബുധനാഴ്ച (ഫെബ്രുവരി 7) രാവിലെ 9 മണിക്ക്. ഹിമാച്ചല്‍ പ്രദേശിലെ നാദൗനിലെ അടല്‍ ബിഹാരി വാജ്പേ സ്റ്റേഡിയത്തില്‍ ബംഗാള്‍ ആണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയോട് ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയ ശേഷമാണ് ബംഗാള്‍ മത്സരത്തിലേക്ക് എത്തുന്നത്.

ബംഗാളിനും കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ ഹിമാച്ചല്‍ പ്രദേശ്, ത്രിപുര, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപൊരുതി നോക്കി റാസ, പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍
Next articleശതകവുമായി അസ്നോഡ്കര്‍, തമിഴ്നാടിനെ അട്ടിമറിച്ച് ഗോവ