അപരാജിതരായി തുടരുന്ന കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്

Robinvishnusanju
- Advertisement -

ഇന്ന് റെയില്‍വേസിനെതിരെ കൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും അവസാന ഓവറിലാണ് കേരളം കടന്ന് കൂടിയത്. ഇന്നത്തെ 7 റണ്‍സ് വിജയത്തോടെ എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളം ഒന്നാം സ്ഥാനക്കാരായി മാറി. മൂന്ന് മത്സരങ്ങളില്‍ മൂന്നിലും വിജയം നേടിയ കേരളം 12 പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ 8 പോയിന്റ് വീതം നേടി കര്‍ണ്ണാടക, റെയില്‍വേസ്, ഉത്തര്‍പ്രദേശ് എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ നാല് സ്ഥാനങ്ങള്‍ പങ്കിടുന്നു.

കര്‍ണ്ണാടകയോടും ബിഹാറിനോടുമാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങള്‍. ഫെബ്രുവരി 26ന് കര്‍ണ്ണാടകയെയും 28ന് ബിഹാറിനെയും കേരളം നേരിടും.

Advertisement