അവസാനം കേരളവും ജയിച്ചു

- Advertisement -

വൈകിയാണെങ്കിലും കേരളവും വിജയ് ഹസാരെ ട്രോഫിയില്‍ വിജയം സ്വന്തമാക്കി. അവസാന മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ 42 റണ്‍സ് വിജയമാണ് നേടിയത്. ടോസ് നേടിയ കേരളം ആദ്യം ബാറ്റ് ചെയ്ത് 9 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടുകയായിരുന്നു. ഓപ്പണര്‍മാരായ വിഷ്ണു വിനോദ്(93), മുഹമ്മദ് അസ്ഹറുദ്ദീന്‍(73) എന്നിവര്‍ നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിനു മികച്ച ടോട്ടല്‍ സാധ്യത ഉയര്‍ത്തിയത്. 147 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇവര്‍ നേടിയത്. സഞ്ജു സാംസണ്‍(51), സച്ചിന്‍ ബേബി(41) എന്നിവരും മികവ് പുലര്‍ത്തി. ഹിമാചലിനു വേണ്ടി ശ്രേഷ്ട് നിര്‍മോഹി മൂന്ന് വിക്കറ്റും ധീരജ് കുമാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചല്‍ പ്രദേശ് 47.1 ഓവറില്‍ 255 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 59 റണ്‍സുമായി നായകന്‍ സുമീത് വര്‍മ്മ, അങ്കിത് കൗശിക് എന്നിവരും പ്രശാന്ത് ചോപ്ര(50), എകാന്ത് സെന്‍(43) എന്നിവരാണ് ഹിമാചല്‍ ബാറ്റിംഗ് നിരയില്‍ മികച്ച് നിന്നത്. കേരളത്തിനു വേണ്ടി ഫാബിദ് അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് നേട്ടവുമായി സന്ദീപ് വാര്യര്‍, മോനിഷ് കാരപ്പറമ്പില്‍, വിനോദ് കുമാര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

Advertisement