കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് സൗരാഷ്ട്ര, രക്ഷകനായത് ജഡ്ഡു

ജാര്‍ഖണ്ഡിന്റെ കൂറ്റന്‍ സ്കോര്‍ 10 പന്തുകള്‍ ബാക്കി നില്‍ക്കെ ചേസ് ചെയ്ത് സൗരാഷ്ട്ര. ഇന്ന് വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ സൗരാഷ്ട്രയ്ക്ക് 4 വിക്കറ്റ് വിജയമാണ് രവീന്ദ്ര ജഡേജ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 329 റണ്‍സ് നേടിയപ്പോള്‍ 48.2 ഓവറുകളില്‍ സൗരാഷ്ട്ര 333 റണ്‍സ് നേടി വിജയമുറപ്പിച്ചു.

ജാര്‍ഖണ്ഡിനു വേണ്ടി ഇഷാന്‍ കിഷന്‍(93), വിരാട് സിംഗ്(44), സുമിത് കുമാര്‍(64) എന്നിവരാണ് തിളങ്ങിയത്. സൗരാഷ്ട്രയുടെ ജയ്ദേവ് ഉനഡ്കട്, ഷൗര്യ സനന്ദിയ, ചിരാഗ് ഗാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ആദ്യം ചേതേശ്വര്‍ പുജാരയോടൊപ്പവും(44) പിന്നീട് ചിരാഗ് ഗാനി(59), ആര്‍പിത് വാസവദ(36) എന്നിവരോടൊപ്പം നിര്‍ണ്ണായക കൂട്ടുകെട്ട് നേടി രവീന്ദ്ര ജഡേജയാണ് കൂറ്റന്‍ സ്കോര്‍ മറികടക്കാന്‍ സൗരാഷ്ട്രയെ സഹായിച്ചത്. 4 സിക്സും 7 ബൗണ്ടറിയും സഹിതം 113 റണ്‍സാണ് രവീന്ദ്ര ജഡേജ പുറത്താകാതെ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version