വിജയ് ഹസാരെയില്‍ ഇഷാന്‍ കിഷന്റെ തീപ്പൊരി ബാറ്റിംഗ്

Sports Correspondent

വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഇഷാന്‍ കിഷന്‍. താരം 94 പന്തില്‍ നിന്ന് 173 റണ്‍സാണ് ഇന്ന് ആരംഭിച്ച വിജയ് ഹസാരെ ട്രോഫിയുടെ റൗണ്ട് 1 എലൈറ്റ് ബി ഗ്രൂപ്പ് മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി നേടിയത്.

19 ഫോറും 11 സിക്സും അടക്കമായിരുന്നു ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗ്. ജാര്‍ഖണ്ഡ് ഈ ബാറ്റിംഗിന്റെ മികവില്‍ 30 ഓവറില്‍ നിന്ന് 248/3 എന്ന നിലയില്‍ ആണ് ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയപ്പോള്‍ സ്ഥിതി ചെയ്യുന്നത്.