Site icon Fanport

ആസിഫിന് മുൻപിൽ ഹൈദരാബാദ് തകർന്നു, ജയത്തിനായി കേരളം പൊരുതുന്നു

വിജയ് ഹസാരെ ട്രോഫിയിൽ കേരളം ഉയർത്തിയ 227 റൺസിന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് തകർച്ചയോടെ തുടക്കം. വെറും 10 റൺസ് വഴങ്ങി നാല് വിക്കറ്റ് എടുത്ത ആസിഫിന്റെ പ്രകടനമാണ് കേരളത്തിന് ജയാ പ്രതീക്ഷ നൽകിയത്. അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ ഹൈദരാബാദ് 26 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എടുത്തിട്ടുണ്ട്.

24 ഓവർ ബാക്കി നിൽക്കെ ഹൈദരാബാദിന് ജയിക്കാൻ ഇനിയും 138 റൺസ് കൂടി വേണം. ഫാസ്റ്റ് ബൗളർ ആസിഫ് കേരളത്തിന് മത്സരത്തിൽ സ്വപ്‍ന സമാനമായ തുടക്കമാണ് നൽകിയത്. 12 റൺസ് എടുക്കുന്നതിനിടെ നാല് ഹൈദരാബാദ് ബാറ്റ്സ്മാൻമാരെയാൻ ആസിഫ് പുറത്താക്കിയത്. എന്നാൽ അഞ്ചാം വിക്കറ്റിൽ തന്മയ് അഗർവാളും രോഹിത് റായ്ഡുവും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട് .

Exit mobile version