
ഫിറോസ് ഷാ കോട്ല ടെസ്റ്റിന്റെ രണ്ടാം സെഷന് ഇന്ത്യയ്ക്ക് സ്വന്തം. മത്സരത്തിന്റെ ആദ്യ ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ മുരളി വിജയുടെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ 245/2 എന്ന നിലയിലാണ്. മുരളി വിജയ്(101*) തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ വിരാട് കോഹ്ലി(94*) റണ്‍സ് നേടി ക്രീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 101 പന്തില്‍ നിന്നാണ് കോഹ്ലി തന്റെ 94 റണ്‍സ് നേടിയത്. അതിവേഗത്തില്‍ ബാറ്റ് വീശുന്ന കോഹ്ലി ഇന്ത്യടുെ റണ്‍റേറ്റ് 4.3 ല്‍ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ഇന്നിംഗ്സാണ് കളിച്ചത്. 167 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കോഹ്ലി-വിജയ് സഖ്യം അടിച്ചു കൂട്ടിയത്. 33 ഓവറുകള്‍ അവശേഷിക്കുന്ന ആദ്യ ദിവസത്തില്‍ 350നു മേലുള്ള സ്കോറാവും ഇന്ത്യ ലക്ഷ്യം വയ്ക്കുക. കൂടുതല്‍ വിക്കറ്റുകള്‍ വീഴുന്നില്ലെങ്കില്‍ 400നു മുകളില്‍ സ്കോറും ഈ നിരക്കില്‍ കളി മുന്നോട്ട് പോകുകയാണെങ്കില്‍ ഇന്ത്യയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലഞ്ചിനു പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 116 റണ്‍സ് നേടിയിരുന്നു. രണ്ടാം സെഷനില്‍ 30 ഓവറില്‍ നിന്ന 129 റണ്‍സാണ് ഇന്ത്യ നേടിയത്. ശ്രീലങ്കയ്ക്ക് സെഷനില്‍ കാര്യമായൊരു അവസരം പോലു ലഭിച്ചില്ല എന്നത് മത്സരത്തില്‍ ഇന്ത്യയുടെ ആധിപത്യം സൂചിപ്പിക്കുന്നതാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial