ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, മുരളി വിജയ്ക്ക് അര്‍ദ്ധ ശതകം

- Advertisement -

ഫിറോസ് ഷാ കോട്‍ല ടെസ്റ്റിലെ ഉച്ചഭക്ഷണ സമയത്ത് ഇന്ത്യ 116/2 എന്ന നിലയില്‍. മുരളി വിജയ് അര്‍ദ്ധ ശതകം(51*) തികച്ച് മുന്നേറുമ്പോള്‍ കൂട്ടായി ക്രീസില്‍ വിരാട് കോഹ്‍ലിയും(17*) ഉണ്ട്. 27 ഓവര്‍ നേരിട്ട ഇന്ത്യ 4.3 റണ്‍റേറ്റിലാണ് സ്കോറിംഗ് നടത്തിയിരിക്കുന്നത്. ശിഖര്‍ ധവാന്‍(23), ചേതേശ്വര്‍ പുജാര(23*) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍.

ദില്‍രുവന്‍ പെരേര, ലഹിരു ഗമാഗേ എന്നിവരാണ് ശ്രീലങ്കയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്. 25 ടെസ്റ്റില്‍ നിന്ന് 100 വിക്കറ്റ് തികച്ച് ദില്‍രുവന്‍ പെരേര നൂറ് ടെസ്റ്റ് വിക്കറ്റെന്ന് നേട്ടം അതിവേഗത്തില്‍ കൊയ്യുന്ന താരമായി മാറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement