വിഹാരിയ്ക്കും പൃഥ്വി ഷായ്ക്കും ശതകം, കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ

- Advertisement -

വിന്‍ഡീസ് എ യ്ക്കെതിരെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ എ ടീം. 50 ഓവറില്‍ 354/6 എന്ന സ്കോര്‍ ആണ് ഇന്ത്യ നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളും വിന്‍ഡീസ് പരാജയപ്പെട്ടതിനു ശേഷം വിന്‍ഡീസ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായതിനാല്‍ ഇന്നത്തെ മത്സരം അപ്രസക്തമായിരുന്നു. മയാംഗ് അഗര്‍വാലിനു വിശ്രമം നല്‍കിയാണ് ഇന്ത്യ ഇന്നിറങ്ങിയത്.

ഹനുമന വിഹാരി 147 റണ്‍സ് നേടി അവസാന പന്തില്‍ റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. ഓപ്പണര്‍ പൃഥ്വി ഷാ 102 റണ്‍സ് നേടി. വിന്‍ഡീസിനായി ചെമര്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് നേടി. റഖീം കോണ്‍വാല്‍, ഒഷേന്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement