Site icon Fanport

ഹനുമ വിഹാരി പരമ്പരയുടെ കണ്ടെത്തല്‍

തന്റെ കന്നി ടെസ്റ്റ് ശതകം നേടിയ ഹനുമ വിഹാരിയെ പരമ്പരയിലെ കണ്ടെത്തലെന്ന് വിശേഷിപ്പിച്ച് വിരാട് കോഹ്‍ലി. 9.33 ശരാശരിയോടെ ബാറ്റ് ചെയ്ത താരത്തിന്റെ ബാറ്റിംഗ് സ്കില്ലുകള്‍ മികവേറിയതാണെന്ന് കോഹ്‍ലി പറഞ്ഞു. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുവാനുള്ള താരത്തിന്റെ കഴിവ് വേറിട്ട് നില്‍ക്കുന്നുവെന്നും എതിരാളികള്‍ ഉയര്‍ത്തിയ വെല്ലുവിളിയെ താരം അതിവിദഗ്ധമായി നേരിട്ടുവെന്നും ഹനുമ വിഹാരിയെക്കുറിച്ച് കോഹ്‍ലി പറഞ്ഞു.

തന്റെ കളിയെക്കുറിച്ച് വ്യക്തമായ ബോധമുള്ള താരമാണ് ഹനുമ വിഹാരി. ഡ്രെസ്സിംഗ് റൂമില്‍ താരത്തിന്റെ ബാറ്റിംഗ് കാണുമ്പോള്‍ വളരെ സമാധാനപരമായ അന്തരീക്ഷമായിരിക്കുമെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി. എപ്പോളും തന്റെ കളി മെച്ചപ്പെടുത്തുന്നതിനായി ആഗ്രഹിക്കുന്ന താരമാണ് ഹനുമ വിഹാരി. തന്നെ ഈ ടീമിലെടുത്ത തീരുമാനത്തെ ശരിവയ്ക്കുന്ന പ്രകടനമാണ് വിഹാരി പുറത്തെടുത്തതെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

Exit mobile version