
വെറ്ററന്‍ താരം വസീം ജാഫര്‍ തന്റെ ബാറ്റിംഗ് മികവ് തുടരുമ്പോള്‍ 600 എന്ന സ്കോര്‍ താണ്ടാനൊരുങ്ങി വിദര്‍ഭ. 600 കടക്കാന്‍ വിദര്‍ഭയ്ക്ക് രണ്ട് റണ്‍സ് കൂടിയാണ് നേടേണ്ടത്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വിദര്‍ഭ 600നും ജാഫര്‍ 300നും തൊട്ടടുത്താണ് നില്‍ക്കുന്നത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗണേഷ് സതീഷുമായി ചേര്‍ന്ന് 289 റണ്‍സാണ് വസീം ജാഫര്‍ നേടിയത്. സതീഷ് 120 റണ്‍സ് നേടി പുറത്തായെങ്കിലും അപൂര്‍വ വാങ്കഡെയേ കൂട്ടുപിടിച്ച് വസീം ജാഫര്‍ റണ്‍വേട്ട തുടര്‍ന്നു.
സിദ്ധാര്‍ത്ഥ് കൗളിനാണ് രണ്ടാം ദിവസം വീണ ഏക വിക്കറ്റ് ലഭിച്ചത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ജാഫര്‍ 285 റണ്‍സും വാങ്കഡേ 44 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയാണ്. 91 റണ്‍സാണ് നാലാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് ഇതുവരെ നേടിയത്. 598/3 എന്ന നിലയിലാണ് വിദര്‍ഭ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial