കാനഡയില്‍ വെറ്റല്‍, ഹാമിള്‍ട്ടണ്‍ അഞ്ചാമത്

- Advertisement -

കനേഡിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടം നേടി ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍. മെഴ്സിഡെസിന്റെ വാള്‍ട്ടേരി ബോട്ടാസിനെയും റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റലിന്റെ ഈ നേട്ടം. റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ നാലാം സ്ഥാനത്തെത്തിയപ്പോള്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ അഞ്ചാമത് മാത്രമായാണ് ഫിനിഷ് ചെയ്യാനായത്.

റേസ് പോള്‍ പൊസിഷനില്‍ നിന്ന് ആരംഭിച്ച വെറ്റല്‍ ആദ്യമേ തന്നെ ലീഡ് നേടുകയും പിന്നീട് അത് നിലനിര്‍ത്തി പോരുകയുമായിരുന്നു. വാള്‍ട്ടേരി ബോട്ടാസിനെ മറികടക്കുവാന്‍ വെര്‍സ്റ്റാപ്പന്റെ ശ്രമങ്ങള്‍ ഫലം കാണാതിരുന്നപ്പോള്‍ രണ്ടാം സ്ഥാനം മെഴ്സിഡെസ് താരം സ്വന്തമാക്കി. നാലാം സ്ഥാനത്ത് നിന്ന് റേസ് ആരംഭിച്ച ഹാമിള്‍ട്ടണ്‍ ഒരു സ്ഥാനം പിന്നിലായാണ് റേസ് അവസാനിപ്പിച്ചത്.

ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഈ വിജയത്തോടെ വെറ്റല്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒരു പോയിന്റ് പിന്നിലായി ഹാമിള്‍ട്ടണുമുണ്ട്. ഇന്നലത്തെ റേസില്‍ 25 പോയിന്റ് വെറ്റലിനു ലഭിച്ചപ്പോള്‍ ഹാമിള്‍ട്ടണു 10 പോയിന്റാണ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement