മാര്‍ഷ് സഹോദരന്മാരെ പുറത്താക്കി വെറോണ്‍ ഫിലാന്‍ഡറിനു 200ാം ടെസ്റ്റ് വിക്കറ്റ്

ജോഹാന്നസ്ബര്‍ഗില്‍ ടെസ്റ്റിന്റെ അഞ്ചാം ദിവസം ആരംഭിക്കുമ്പോള്‍ 198 വിക്കറ്റുകളുമായി നില്‍ക്കുകയായിരുന്നു വെറോണ്‍ ഫിലാന്‍ഡര്‍. തന്റെ 54ാം ടെസ്റ്റ് മത്സരം കളിക്കുന്ന ഫിലാന്‍ഡര്‍ ഇന്നിംഗ്സിലെ 31ാം ഓവറിലാണ് തന്റെ 200ാം ടെസ്റ്റ് വിക്കറ്റ് നേട്ടം കൈവരിച്ചത്. മാര്‍ഷ് സഹോദരന്മാരായ ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ് എന്നിവരെ അതേ ഓവറില്‍ മൂന്ന് പന്തുകളുടെ വ്യത്യാസത്തില്‍ പുറത്താക്കിയാണ് ഫിലാന്‍ഡര്‍ ചരിത്ര നേട്ടം കൈവരിച്ചത്.

31ാം ഓവറിന്റെ ആദ്യ പന്തില്‍ ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ ഫിലാന്‍ഡര്‍ ഓവറിന്റെ നാലാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെയും പുറത്താക്കി. നാല് ഓവറുകള്‍ക്ക് ശേഷം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെയും ഫിലാന്‍ഡര്‍ തന്നെയാണ് വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപെരുമാറ്റ ചട്ടലംഘനം, ഷദബ് ഖാന്‍ കുറ്റക്കാരന്‍
Next articleകേരള പ്രീമിയർ ലീഗ് ആദ്യ മത്സരത്തിൽ എഫ് സി തൃശ്ശൂർ കേരള ബ്ലാസ്റ്റേഴ്സിനെതിരെ