
ക്രിക്കറ്റ് ഓസ്ട്രേലിയ സ്റ്റീവ് സ്മിത്തിനും സംഘത്തിനും ആജീവനാന്ത വിലക്ക് അടിച്ചേല്‍പ്പിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ അതിനെതിരെ രംഗത്തെത്തി മുന്‍ ഇംഗ്ലണ്ട് നായകന്. സ്മിത്തും ബാന്‍ക്രോഫ്ടും ചെയ്തത് കടുത്ത തെറ്റാണെങ്കിലും അവര്‍ക്ക് ജീവിതകാലം മുഴുവന്‍ വിലക്കേര്പ്പെടുത്തേണ്ടതില്ലായെന്നാണ് തന്റെ അഭിപ്രായമെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു. സ്മിത്തും സംഘവും ഇനി ക്രിക്കറ്റ് കളിക്കാന്‍ പാടില്ലെന്ന് അഭിപ്രായപ്പെടുന്നവരോട് എനിക്ക് യോജിക്കാനാവില്ല. അവര്‍ ഇനിയും ക്രിക്കറ്റില്‍ തുടരും, തുടരുമെന്നാണ് തന്റെ ട്വിറ്ററില്‍ മുന്‍ ഇംഗ്ലണ്ട് നായകന് കുറിച്ചത്.
1 thing I don’t agree with is those saying Smith & co should never play international cricket again .. They should & will … #SAvAUS
— Michael Vaughan (@MichaelVaughan) March 25, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial