
ക്രിക്കറ്റ് ലോകത്തെ കുഞ്ഞന്മാരായ പാപുവ ന്യു ഗിനിയെ തോല്പിച്ച് നെതര്‍ലാണ്ട്സ്. 57 റണ്‍സിന്റെ ജയമാണ് നെതര്‍ലാണ്ട്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 50 ഓവറില്‍ 217/8 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. 53 റണ്‍സ് നേടിയ സിക്കന്ദര്‍ സുല്‍ഫിക്കറിന്റെ ബാറ്റിംഗ് പ്രകടനമാണ് ടീമിനു തുണയായത്. മിക്ക ബാറ്റ്സ്മാന്മാര്ക്കും തുടക്കം ലഭിച്ചുവെങ്കിലും വലിയ സ്കോറിലേക്ക് അത് മാറ്റുവാന്‍ ആര്‍ക്കും തന്നെ സാധിച്ചില്ല.
റോലോഫ് വാന്‍ ഡേര് മെര്‍വ്(38), സ്കോട്ട് എഡ്വേര്‍ഡ്സ്(27), ബെന്‍ കൂപ്പര്‍(26), പീറ്റര്‍ സീലാര്‍(23) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ ടീമിനു നല്കി. ഗിനി ബൗളര്‍മാരില്‍ രണ്ട് വീതം വിക്കറ്റുമായി നോര്‍മന്‍ വനുവ, മഹുരു ദായി, അലൈ നാവോ, ചാള്‍സ് അമിനി എന്നിവരാണ് തിളങ്ങിയത്.
42.1 ഓവറില്‍ 159 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു മറുപടി ബാറ്റിംഗിനിറങ്ങിയ പാപുവ ന്യു ഗിനി. ക്യാപ്റ്റന്‍ അസ്സാദ് വാല ആണ് ടോപ് സ്കോറര്‍. 44 റണ്‍സാണ് വാല നേടിയത്. കിപ്ലിന്‍ ഡോരിഗ 32 റണ്‍സുമായി പുറത്താകാതെ നിന്നു. റോലോഫ് വാന്‍ ഡെര്‍ മെര്‍വ് നാല് വിക്കറ്റ് നേടിയപ്പോള്‍ ഫ്രെഡ് ക്ലാസ്സെന്‍, ഷെയിന്‍ സ്നാറ്റെര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial