ബാബര്‍ അസമിനു പകരക്കാരനെ പ്രഖ്യാപിച്ചു പാക്കിസ്ഥാന്‍, ഉസ്മാന്‍ സലാഹുദ്ദീനു അരങ്ങേറ്റം

- Advertisement -

നാളെ ആരംഭിക്കുന്ന ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ അന്തിമ ഇലവനിലെ മാറ്റത്തെ സൂചിപ്പിച്ച് പാക്കിസ്ഥാന്‍. പരിക്കേറ്റ പാക് താരം ബാബര്‍ അസമിനു പകരം ഉസ്മാന്‍ സലാഹുദ്ദീന്‍ അവസാന ഇലവനില്‍ കളിക്കുമെന്ന് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് അറിയിക്കുകയായിരുന്നു. നാളെ ലീഡ്സിലെ ഹെംഡിഗ്‍ലിയിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് 9 വിക്കറ്റിനു വിജയിച്ച് പാക്കിസ്ഥാന്‍ മുന്നിലാണ്. പരമ്പര സമനിലയിലാക്കുവാന്‍ ഇംഗ്ലണ്ടിനു രണ്ടാം ടെസ്റ്റില്‍ വിജയിച്ചാലെ മതിയാകൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement