കരിയറില്‍ ആദ്യമായി പത്താം റാങ്കിലെത്തി ഉസ്മാന്‍ ഖ്വാജ

ഓസ്ട്രേലിയയെ പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റില്‍ രക്ഷിച്ച താരങ്ങളില്‍ പ്രധാനമായി പരാമര്‍ശിക്കേണ്ട പേര് ഉസ്മാന്‍ ഖ്വാജയുടെയാണ്. രണ്ടാം ഇന്നിംഗ്സില്‍ ട്രാവിസ് ഹെഡ്, ടിം പെയിന്‍ എന്നിവരോടൊപ്പം പൊരുതി നിന്ന ആ സമയത്തിലൂടെ ഖ്വാജ ടീമിന്റെ രക്ഷകനായി മാറുക മാത്രമല്ല സ്വന്തമായി വ്യക്തിഗത നേട്ടവും സ്വന്തമാക്കുകയാണുണ്ടായത്. രണ്ടാം ഇന്നിംഗ്സിലെ 141 റണ്‍സിനൊപ്പം ആദ്യ ഇന്നിംഗ്സില്‍ നേടിയ 85 റണ്‍സ് കൂടിയായപ്പോള്‍ ടെസ്റ്റ് റാങ്കിംഗില്‍ തന്റെ കരിയറില്‍ തന്നെ ആദ്യമായി പത്ത് സ്ഥാനങ്ങളിലേക്ക് ഉസ്മാന്‍ ഖ്വാജ എത്തുകയായിരുന്നു.

9 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഉസ്മാന്‍ ഖ്വാജ പത്താം സ്ഥാനത്തേക്ക് എത്തുന്നത്. ഇതിനു മുമ്പ് 2017 ജനുവരിയില്‍ നേടിയ 11ാം റാങ്കാണ് താരത്തിന്റെ ഏറ്റവും മികച്ച റാങ്ക്.

Exit mobile version