ഖ്വാജയും മിച്ചല്‍ മാര്‍ഷും തിളങ്ങി, ലീഡ് നേടി ഓസ്ട്രേലിയ

- Advertisement -

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 41 റണ്‍സ് ലീഡ് നേടി ഓസ്ട്രേലിയ. 86/4 എന്ന നിലയില്‍ നിന്ന് 173/5 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ച ശേഷം 75 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജ പുറത്താകുകയായിരുന്നു. മൂന്നാം ദിവസം അവസാനിക്കുവാന്‍ രണ്ട് ഓവറുകള്‍ ശേഷിക്കെ ഖ്വാജയെ നഷ്ടമായത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി മാറി. ക്രീസില്‍ മിച്ചല്‍ മാര്‍ഷും(39*), ടിം പെയിനും(5*) ആണ് നില്‍ക്കുന്നത്.

കാഗിസോ റബാഡ മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നയിച്ചു. ലുംഗിസാനി ഗിഡിയും കേശവ് മഹാരാജും ഓരോ വിക്കറ്റുകള്‍ നേടി.

നേരത്തെ 139 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡോടു കൂടി ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 382 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 126 റണ്‍സുമായി എബി ഡി വില്ലിയേഴ്സ് പുറത്താകാതെ നിന്നപ്പോള്‍ വാലറ്റത്തില്‍ വെറോണ്‍ ഫിലാന്‍ഡറും(36), കേശവ് മഹാരാജും(30) എബിഡിയ്ക്ക് മികച്ച പിന്തുണ നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement