
ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റ് ടൂര്‍ണ്ണമെന്റില്‍ ഗ്ലാമോര്‍ഗന്റെ വിദേശ താരമായി ഉസ്മാന് ഖ്വാജ കളിക്കും. ഓസ്ട്രേലിയന്‍ സഹതാരം ഷോണ്‍ മാര്‍ഷാണ് ഗ്ലാമോര്‍ഗനില്‍ കളിക്കുന്ന മറ്റൊരു വിദേശ താരം. ഇരുവരും ചേര്‍ന്നാവും ഗ്ലാമോര്‍ഗന്റെ ടോപ് ഓര്‍ഡറിനു കരുത്ത് പകരുക. 14 ഗ്രൂപ്പ് മത്സരങ്ങള്‍ക്കും താരം കളിക്കുവാന്‍ തയ്യാറായിട്ടുണ്ടെന്നാണ് അറിയുന്നത്. ഐപിഎലില്‍ കഴിഞ്ഞ സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് നിരയില്‍ കളിച്ചിട്ടുള്ള താരമാണ് ഉസ്മാന് ഖ്വാജ.
മുന്‍ സീസണുകളില്‍ ഡെര്‍ബിഷയര്‍, ലങ്കാഷയര്‍ എന്നീ കൗണ്ടികള്‍ക്കായി താരം കളിച്ചിട്ടുണ്ട്. ജൂലൈ ആറിനു ഹാംഷയറുമായാണ് ടീമിന്റെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial