Afgcricket

ബോര്‍ഡിലെ അംഗങ്ങള്‍ അഴിമതിക്കാര്‍, അഫ്ഗാന്‍ ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുന്നു – ഉസ്മാന്‍ ഖാനി

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുകയാണെന്ന് പറഞ്ഞ് ഉസ്മാന്‍ ഖാനി. താന്‍ ഏറെ ചിന്തിച്ച ശേഷം എടുത്ത തീരുമാനം ആണെന്നും ഇതിന് കാരണം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ അഴിമതിക്കാരായ നേതൃത്വമാണെന്നും താരം കൂട്ടിചേര്‍ത്തു. താന്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും എന്നാൽ ശരിയായ മാനേജ്മെന്റും സെലക്ഷന്‍ കമ്മിറ്റിയും വരുന്നതിനായി കാത്തിരിക്കുകയാണെന്നും ഖാനി വ്യകത്മാക്കി.

അത് വരെ വളരെ വിഷമത്തോടെ താന്‍ തന്റെ പ്രിയപ്പെട്ട രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുകയാണെന്നും ഖാനി വ്യക്തമാക്കി. താരത്തിന്റെ ഈ തീരുമാനം സെലക്ഷന്‍ പാനൽ താരത്തെ ഒഴിവാക്കിയതിനാലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

താന്‍ ചെയര്‍മാനെ സന്ദര്‍ശിക്കുവാന്‍ പലപ്പോഴും ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ലെന്നും തന്നെ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന് വ്യക്തമായ വിവരണം തരുവാന്‍ അഫ്ഗാന്‍ ബോര്‍ഡിന് സാധിച്ചിട്ടില്ലെന്നും ഉസ്മാന്‍ ഖാനി വ്യക്തമാക്കി.

Exit mobile version