ഉപുല്‍ തരംഗയെ കാത്തിരിക്കൂന്നത് കടുത്ത ശിക്ഷയോ?

- Advertisement -

ശ്രീലങ്കയുടെ പുതിയ ക്യാപ്റ്റന്‍ ഉപുല്‍ തരംഗയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയില്‍ രണ്ട് മത്സരത്തില്‍ വിലക്ക് നേരിടുന്ന ക്യാപ്റ്റനെ കാത്തിരിക്കുന്നത് എട്ട് മാസക്കാലത്തോളം വരാവുന്ന വിലക്കെന്ന് സൂചന. രണ്ടാം ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഇപ്പോളുള്ള വിലക്ക്. വിജയിക്കുവാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് നായകനെ തേടി വിലക്ക് വന്നത്.

ഇതിനു മുമ്പ് ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ആഞ്ചലോ മാത്യൂസ് പരിക്ക് മൂലം കളിക്കാതിരുന്നപ്പോള്‍ ഉപുല്‍ തരംഗ ടീമിനെ നയിച്ചിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ സമാനമായ രീതിയില്‍ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം തരംഗയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചിരുന്നു. ഒരു വര്‍ഷത്തെ കാലയളവിനുള്ള വീണ്ടും ഒരു തവണ കൂടി ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ ഉപുതല്‍ തരംഗയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 8 മാസത്തെ വിലക്കിനു സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ആഞ്ചലോ മാത്യൂസ്, ടെസ്റ്റ് പരമ്പരയില്‍ ഹെരാത്ത്, ദിനേശ് ചന്ദിമല്‍, ഏകദിനങ്ങളില്‍ ഉപുല്‍ തരംഗ, ചാമര കപുഗേധര എന്നിവരാണ് ശ്രീലങ്കയെ നയിച്ചത്. കപുഗേധര പരിക്കേറ്റതിനാല്‍ നാലാം ഏകദിനത്തില്‍ പുതിയ നായകനെ തിരയുകയാണ് ശ്രീലങ്ക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement