
ന്യൂസിലാണ്ടിനെതിരെയുള്ള ഹാമിള്ട്ടണ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംഗ്സ് തകര്‍ച്ച. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 80/5 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഫാഫ് ഡ്യുപ്ലെസി(15*), വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡിക്കോക്ക്(15*) എന്നിവരിലാണ് തോല്‍വി ഒഴിവാക്കുക എന്ന ഭാരിച്ച ചുമതല. 95 റണ്‍സിനു ഇപ്പോളും ന്യൂസിലാണ്ടിനെക്കാള് പിന്നിലാണ് ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ തോല്‍വി ഒഴിവാക്കുക എന്നതിലുപരി ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്നതാകും ദക്ഷിണാഫ്രിക്ക ലക്ഷ്യം വയ്ക്കുക. ന്യൂസിലാണ്ടിനു വേണ്ടി ജീത്തന്‍ പട്ടേല്‍ 2 വിക്കറ്റും മാറ്റ് ഹെന്റി , കോളിന് ഗ്രാന്‍ഡോം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ 321/4 എന്ന നിലയില്‍ 7 റണ്‍സ് ലീഡുമായി നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ടിനു 60 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടയില്‍ കെയിന്‍ വില്യംസണെ(176) നഷ്ടമായി. സാന്റനറും(41) മടങ്ങിയെങ്കിലും വാട്ളിംഗ്(24), കോളിന് ഡി ഗ്രാന്‍ഡോം(57) എന്നിവര്‍ ചേര്‍ന്ന് ന്യൂസിലാണ്ടിനു മികച്ച ഒന്നാം ഇന്നിംഗ്സ് ടോട്ടലും ലീഡും നേടിക്കെൊടുക്കുകയായിരുന്നു. 489 റണ്‍സില്‍ ഓള്‍ഔട്ട് ആവുമ്പോള്‍ 175 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്താകുമ്പോള്‍ കോളിന് 5 ബൗണ്ടറിയും 2 സിക്സറുകളും നേടിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോണേ മോര്‍ക്കെല്‍ , കാഗിസോ റബാഡ എന്നിവര്‍ നാല് വിക്കറ്റും കേശവ് മഹാരാജ് രണ്ട് വിക്കറ്റും വീഴ്ത്തി.