ഐസിസി തലപ്പത്ത് വീണ്ടും ശശാങ്ക് മനോഹര്‍

- Advertisement -

ഐസിസിയുടെ ചെയര്‍മാനായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട് ബിസിസിഐയുടെ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍. 2016ല്‍ ആദ്യമായി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മനോഹര്‍ ഇത്തവണ എതിര്‍പ്പില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ക്രിക്കറ്റ് എന്ന കായിക ഇനം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നത്. അത് തുടരുന്നതിനായി ആത്ഥമാര്‍ത്ഥമായ പരിശ്രമം തന്നില്‍ നിന്നുണ്ടാകുമെന്നാണ് രണ്ടാം തവണയും ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ശശാങ്ക് പറഞ്ഞത്.

പ്രസ്തുത സ്ഥാനത്തേക്ക് ശശാങ്ക് മനോഹറുടെ അപേക്ഷ മാത്രമാണ് വന്നത്. അതിനാല്‍ തന്നെ ഓഡിറ്റ് കമ്മിറ്റി ചെയര്‍മാന്‍, എഡ്വേര്‍ഡ് ക്വിന്‍ലാന്‍ ശശാങ്കിന്റെ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement